kerala

തിരുവനന്തപുരം: കൊവിഡ് മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്‌കി പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങൾ ആരായാൻ സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടർ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചോംസ്‌കി.

കൊവിഡ് അവസാനിക്കുമ്പോൾ കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങൾ ലോകമെങ്ങും ഉയർന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാൽ വലിയൊരു ശക്തിയാകുമെന്ന് ചോംസ്കി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളർത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കൊവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാൻ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെൻ പറഞ്ഞു.