kaanam-rajendran

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ ചെയ്യുന്ന കാര്യങ്ങൾ അറിയാത്തത് കൊണ്ടോ മനസിലാക്കാത്തത് കൊണ്ടോ ആണ് കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ മത്സരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള സെക്രട്ടറി സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചത്. കോംപ്ലിമെന്റ് എന്നതിന്റെ അർത്ഥമെന്താണ്? മുരളീധരന്റെ അത്രയും ഇംഗ്ലീഷ് പരിജ്ഞാനം തനിക്ക് ഇല്ലാത്തതുകൊണ്ട് കൂടുതൽ പ്രതികരിക്കുന്നില്ല. ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്തി, തോട്ടത്തിൽ പഴം കൃഷി നടത്താൻ അനുവദിക്കണമെന്ന നിർദ്ദേശം പാർട്ടിയും മറ്റ് ഘടകകക്ഷികളും മുന്നണിയും ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂ. പ്രളയശേഷം കേരളത്തെ പുനർനിർമ്മിക്കുന്നതിനുള്ള കരാർ നൽകിയത് സുതാര്യമായാണെന്നും അഴിമതി ആർക്കും ആരോപിക്കാമെന്നും കാനം പറഞ്ഞു.