പാറശാല: ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയന് ദേശീയ മീറ്റിൽ പങ്കെടുക്കുന്നതിനായി വീണ്ടും അവസരം. ജൂലായ് 8 മുതൽ 10 വരെ മുംബയിൽ നടക്കുന്ന വെട്ട്റൺസ് ദേശീയ അത്‌ലറ്റിക് മീറ്റിലെ 400 മീറ്റർ, 800 മീറ്റർ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചതിനെ തുടർന്ന് അതിനുള്ള പരിശീലനത്തിലാണ് ഇപ്പോൾ. പാറശാല മുതൽ കാസർകോട് വരെ 660 കിലോ മീറ്റർ ദൂരം ബാഹുലേയൻ 9 ദിവസം കൊണ്ട് ഓടി എത്തിയതിലൂടയാണ് ബാഹുലേയൻ ലിംക ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയത്.