വർക്കല: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇലകമൺ സ്വദേശി പ്രവാസി മലയാളിയുടെ പരിശോധനാഫലം നെഗറ്റീവ്. ഇയാളെ ഇന്നലെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ്ജ് ചെയ്തു. ഇലകമൺ സ്വദേശിയുടെയും കുടുംബാംഗങ്ങളുടെയും പേരും വിവരങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.