കോലഞ്ചേരി: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയായ എരൂർ കോച്ചേരിയിൽ സുജിത്തിനെ (39) പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മാർച്ചിൽ വടവുകോട് പള്ളിക്ക് സമീപം വൃദ്ധയുടെ സ്വർണമാലകവർന്ന കേസന്വേഷണത്തിടെയാണ് പിടിയിലായത്. സംഭവദിവസം സി.സി ടിവി കാമറകളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. മോഷണത്തിനുശേഷം സംസ്ഥാനംവിട്ട ഇയാൾ തിരിച്ചെത്തിയ വിവരമറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തുനിന്ന് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന കീഴില്ലത്തേയ്ക്ക് വരുന്നതിനിടയിലാണ് പിടിയിലായത്.പൊലീസ് ഇൻസ്‌പെക്ടർ സാജൻ സേവ്യറുടെ നേതൃത്വത്തിൽ എസ്.ഐ, രാജേഷ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു ജോൺ,പൗലോസ്, ചന്ദ്രബോസ്, യോഹന്നൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.