loknath-behra-sabarimala
behra

തിരുവനന്തപുരം: മയക്കുമരുന്നിന്റെ ഉപയോഗവും കൈമാ​റ്റവും തടയുന്നതിന് കമ്മ്യൂണി​റ്റി പൊലീസ് സംവിധാനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. മയക്കുമരുന്നിനെതിരെ പൊലീസ് സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ പ്രചാരണ പരിപാടികൾക്ക് ഓൺലൈനിലൂടെ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്നലെ തുടങ്ങിയ പരിപാടികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീഡിയോ സന്ദേശത്തിലൂടെ ആശംസ അർപ്പിച്ചു.

ജനമൈത്രി, സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് സംവിധാനങ്ങളെയാണ് മയക്കുമരുന്നിന്റെ ഉപയോഗവും കൈമാ​റ്റവും തടയുന്നതിന് ഉപയോഗിക്കുക. ജില്ലകളിലെ നാർക്കോട്ടിക് വിഭാഗത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുമെന്നും ഡി.ജി.പി അറിയിച്ചു. മയക്കുമരുന്ന് കേസന്വേഷണത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട പൊലീസുദ്യോഗസ്ഥർക്ക് സർട്ടിഫിക്ക​റ്റുകൾ വിതരണം ചെയ്തു.