02

കുളത്തൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേജർ തൃപ്പാപ്പൂർ മഹാദേവ ക്ഷേത്രത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നതായി പറയുന്ന 63 സെന്റ് സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈക്കലാക്കുകയും അതിനെതിരെ ദേവസ്വം ബോർഡ് അധികൃതർ നടപടിയെടുക്കാതെ കൈയേറ്റക്കാരെ സഹായിക്കുന്നുവെന്നും ആരോപിച്ച് ബി.ജെ.പി.കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ആർ.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. ആറ്റിപ്ര ഏരിയാ പ്രസിഡന്റ് സുരേഷിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ സുനിചന്ദ്രൻ, സജിത്ത്കുമാർ, മണ്ഡലം ഭാരവാഹികളായ ശ്രീകാര്യം സന്തോഷ്, കഴക്കൂട്ടം ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആറ്റിപ്ര ചെങ്കൊടികാടിൽ ക്ഷേത്രത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഭൂമി രാജഭരണകാലം മുതൽ ക്ഷേത്രത്തിലെ പള്ളിവേട്ട സമയത്ത് ചൂട്ടുകറ്റ വെളിച്ചം കാട്ടുന്ന ആചാരവുമായി ബന്ധപ്പെട്ട ദളിത് കുടുംബത്തിന് താമസിക്കാനായി ഈ സ്ഥലം വിട്ടുനൽകിയിരുന്നു. കഴിഞ്ഞ നാല് തലമുറകളായി ആറോളം ദളിത് കുടുംബങ്ങളാണ് അവിടെ താമസിച്ചുപോരുന്നത്. ഇവരെ കുടിയിറക്കിയാണ് ദേവസ്വം സ്ഥലം കൈക്കലാക്കിയതെന്നാണ് ആരോപണം. ഏരിയാ നേതാക്കളായ ജി.സുശീലൻ,അജിത്ത്, മോഹനൻ, മധുസൂദനൻ, പ്രതാപൻ,ദയാനന്ദൻ, ശ്രീന, എന്നിവർ നേതൃത്വം നൽകി.