congress

പാറശാല: ചൈനയുമായുളള സംഘർഷത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് പ്രണാമം അർപ്പിച്ച് പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാറശാല ഗാന്ധിപാർക്കിൽ ഷഹീദോം കോ സലാം ദിവസ് പുഷ്പാർച്ചനയും ദീപം തെളിയിക്കലും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രഭാകരൻ തമ്പി, ഡി.സി.സി ഭാരവാഹികളായ വി.ബാബുക്കുട്ടൻ നായർ,അഡ്വ മഞ്ചവിളാകം ജയൻ, കൊറ്റാമം വിനോദ്,പാറശാല സുധാകരൻ, വി.അരുൺ, മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. മോഹൻദാസ്,മണ്ഡലം പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ,സുനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അഡ്വ.മഞ്ചവിളാകം കെ.എസ്.ജയകുമാർ,സത്യദാസ്,കൊറ്റാമം മോഹനൻ,സുരേഷ് ആടുമൻകാട്,അഡ്വ അജയകുമാർ,തത്തലം രാജു,അഡ്വ.ജാഷർ ഡാനിയേൽ,പ്ലാവിള ശ്രീകുമാരൻ നായർ, എ.സി.രാജ്, എസ്.കെ.ഗോപകുമാർ,കൊല്ലയിൽ രാജൻ,ലെൻവിൻ ജോയ്,ജെ.കെ.ജസ്റ്റിൻരാജ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ലിജിത്ത്,അനീഷ്,പഞ്ചായത്ത് അംഗങ്ങളായ നിർമ്മലകുമാരി,ലാലി,ഫ്രീജ,സുശീല,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താര തുടങ്ങിയവർ പങ്കെടുത്തു.