വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ വാർഡിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി വാർഡ് കൗൺസിലർ ഹരികുമാറിന്റെ നേതൃത്വത്തിൽ ടെലിവിഷനുകൾ വിതരണം ചെയ്തു.തിട്ടമംഗലം,കടയിൽമുടുമ്പ്,ലക്ഷംവീട്,കലാഗ്രാമം, പ്ലാവോട്, കൈരളി ഗാർഡൻസ്, കൊടുങ്ങാനൂർ, കുന്നൻപാറ, കുലശേഖരം എന്നിവിടങ്ങളിലെ 9 വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.വാർഡിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ കണ്ടറിഞ്ഞ ഒരു പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് മൊത്തം 70,000ഓളം രൂപ വിലവരുന്ന ടെലിവിഷനുകൾ വാങ്ങിനൽകിയതെന്ന് കൗൺസിലർ അറിയിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മണ്ഡലം പ്രസിഡന്റ് ഗിരികുമാർ, ഏരിയാ ജനറൽ സെക്രട്ടറി കൃഷ്‌കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.