നെടുമ്പാശേരി: ആഡംബര ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റംവരുത്തി വില്പന നടത്തുന്ന സംഘത്തിലെ യുവാവിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തു. വടക്കേകര ചിറ്റാറ്റുകര മലയിൽ ആരോമൽ രാജേന്ദ്രൻ (18) ആണ് പിടിയിലായത്.
നിരവധി വാഹനമോഷണക്കേസുകളിലും പോക്‌സോ കേസിലും പ്രതിയാണ് ഇയാൾ.
നെടുമ്പാശേരി അത്താണിക്ക് സമീപം പാർക്കുചെയ്തിരുന്ന ആഡംബരബൈക്ക് മോഷ്ടിച്ചത് ആരോമലും മറ്റൊരാളും ചേർന്നാണ്. മോഷ്ടിച്ച ബൈക്കുകളുടെ പാൾട്‌സുകൾ മാറ്റിയും വ്യാജനമ്പർപ്ളേറ്റ് പിടിപ്പിച്ചുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഈ സംഘത്തിൽഉൾപ്പെട്ട മാമ്പ്ര സ്വദേശി റിയാദിനെ കഴിഞ്ഞദിവസം മറ്റൊരു കേസിൽ ചാലക്കുടി പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലും ആരോമൽ പ്രതിയാണ്.
നെടുമ്പാശേരി പൊലീസ് ഇൻസ്‌പെക്ടർ പി.എം. ബൈജു, എസ്.ഐമാരായ എം.എസ്. ഫൈസൽ, ഷംസുദീൻ, എസ്.സി.പി.ഒമാരായ മാൻസൺ, ജിസ്‌മോൻ, രജീഷ്പോൾ, ജൈജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.