തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സർഗസാകല്യം ഫേസ്ബുക്ക് പേജ് വഴി ഇന്ത്യയുടെ കലാ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം ഫൈനൽ മത്സരത്തോടെ അവസാനിച്ചു.
ജൂനിയർ വിഭാഗത്തിൽ കണ്ണൂർ സ്വദേശി അശ്വതി പി.എയെ ഒന്നാം സ്ഥാനത്തേക്കും, കൊല്ലം സ്വദേശി അദ്വൈത്. എസിനെ രണ്ടാം സ്ഥാനത്തേക്കും തൃശ്ശൂർ സ്വദേശി ഗോവിന്ദ് സി. മേനോനെ മൂന്നാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.
സീനിയർ വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി എം. സ്വർണകുമാരിയെ ഒന്നാം സ്ഥാനത്തേക്കും കണ്ണൂർ സ്വദേശി ശ്രീനാഥ് ടി.വിയെ രണ്ടാം സ്ഥാനത്തേക്കും തിരുവനന്തപുരം സ്വദേശി അയ്യപ്പദാസ്, കോഴിക്കോട് സ്വദേശി ശ്രീജേഷ്. പി എന്നിവരെ മൂന്നാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി എ.കെ. ബാലൻ പിന്നീട് നിർവഹിക്കും. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള ലളിതകലാ അക്കാഡമി, ഭാരത് ഭവൻ, ഗുരു ഗോപിനാഥ് നടനഗ്രാമം, മലയാളം മിഷൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഫൈനൽ മത്സരത്തിലെ വിജയികൾക്കായുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്.