വക്കം:നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി പൂർവ വിദ്യാർത്ഥികൾ വക്കം ഗവൺമെന്റ് വൊക്കെഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 88 ലെ എസ്.എസ്.എൽ.സി സൗഹൃദകൂട്ടായ്മ നന്മ സ്‌കൂളിലെ 5 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി 5 ടി.വി.സെറ്റുകൾ നൽകി.ഓഫീസിൽ നടന്ന ചടങ്ങിൽ പൂർവാദ്ധ്യാപകൻ രാധാകൃഷ്ണൻ ഹെഡ്മാസ്റ്റർ കെ.കെ.സുധാകരന് ടെലിവിഷൻ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലിജിൻ,അനില,കെ.ലതിക,മുജീബ്,ഷൈൻ,അജിത്കുമാർ, ബിജു സോമൻ,സിന്ധു സജി,ഷീജ തുടങ്ങിയവർ പങ്കെടുത്തു.