തിരുവനന്തപുരം:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സിറ്റി പൊലീസ് വിവിധ പരിപാടികളോടെ ആചരിച്ചു. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം നൽകി ആദരിച്ചു. കോവളം എസ്.എച്ച്.ഒ അനിൽകുമാർ.പി, കോവളം എസ്.ഐ രതീഷ് ജെ.എസ്, സി.പി.ഒമാരായ ഷിജു (കോവളം സ്‌റ്റേഷൻ),രഞ്ജിത് എം.സി (ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീം),അരുൺകുമാർ.പി (തിരുവല്ലം സ്‌റ്റേഷൻ) എന്നീ ഉദ്യോഗസ്ഥർക്ക് 'ആന്റി നാർക്കോട്ടിക് പൊലീസ് വാരിയേഴ്സ്' പുരസ്‌കാരം സിറ്റി പൊലീസ് ആസ്ഥാനത്ത് സംഘടിച്ചിച്ച ചടങ്ങിൽ കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ വിതരണം ചെയ്തു.