sivan

കൊല്ലം: ഊന്നിൻമൂട് സ്വദേശി സൗദയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഊന്നിൻമൂട് ഇലകമൺ ഐശ്വര്യഭവനിൽ ശിവനാണ് (62) മരിച്ചത്. ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവൻ ഈമാസം 24നാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായുള്ള കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 30 വർഷമായി സൗദിയിലെ കൺസ്ട്രക്ഷൻ കമ്പിനിയിൽ ജീവനക്കാരനാണ്. ഒന്നരവർഷം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: സുധർമ്മ. മകൾ: ഐശ്വര്യ.