jurgen-klopp-liverpool

'ആ ടീമിനെ ആരും ഇഷ്ടപ്പെട്ടിരുന്നില്ല" 2015 ൽ ലിവർപൂളിന്റെ പരിശീലകനാകാൻ എത്തിയതിനെക്കുറിച്ച് ഒരിക്കൽ യൂർഗൻ ക്ളോപ്പ് പറഞ്ഞതാണിത്.

പഴയ പേരിന്റെയും പ്രശസ്തിയുടെയും നിഴലിൽ മാത്രമായി ഒതുങ്ങിപ്പോയിരുന്ന, ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് എത്തിപ്പെടാൻ പോലും കഴിയാതിരുന്ന ഒരു സംഘത്തെയാണ് അഞ്ചുകൊല്ലം കൊണ്ട് ക്ളോപ്പ് യൂറോപ്പിലെയും ഇംഗ്ളണ്ടിലെയും ചാമ്പ്യൻമാരാക്കി മാറ്റിയത്. 2015 ൽ പ്രിമിയർ ലീഗ് മത്സരത്തിൽ സ്റ്റോക്ക് സിറ്റിയോട് ഒന്നിനെതിരെ ആറുഗോളുകൾക്ക് തോറ്റതോടെയാണ് ബ്രണ്ടൻ റോഡ്ജേഴ്സിനെ മാറ്റി ലിവർപൂൾ പുതിയ പരിശീലകനെ തേടിയത്. വൈകാതെ ഇംഗ്ളണ്ടിലെത്തിയ ക്ളോപ്പിന്റെ പരിശീലന ശൈലി ക്ളബിന് ഇഷ്ടമായി. കോച്ചായി സ്ഥാനമേറ്റശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ ക്ളോപ്പ് പറഞ്ഞത്- ഞാൻ പെട്ടെന്ന് പോകാനായി വന്നതല്ല. കുറച്ചുകാലം ഇവിടെത്തന്നെ കാണും. അപ്പോൾ നമ്മൾ കാണുമ്പോൾ എനിക്കൊപ്പം ചില കിരീടങ്ങളെങ്കിലും ഉണ്ടായിരിക്കും -എന്നാണ് . ക്ളോപ്പ് വാക്ക് പാലിച്ചിരിക്കുന്നു. ഉടൻകൊല്ലി മരുന്നുകളൊന്നും പ്രയോഗിക്കാതെ കൃത്യമായ ആസൂത്രണത്തോടെ സമയമെടുത്ത് ആവിഷ്കരിച്ച പദ്ധതികളിലൂടെയാണ് അദ്ദേഹം കാലങ്ങളായി തന്റെ മുൻഗാമികൾക്ക് കഴിയാതിരുന്നത് നേടിയെടുത്തത്.

വൻവിലകൊടുത്ത് ലോകോത്തര താരങ്ങളെ വാങ്ങിക്കൂട്ടുകയായിരുന്നില്ല ക്ളോപ്പ്. തനിക്ക് അനുയോജ്യരായവരെ കണ്ടെത്തി അവരിൽ ആത്മവിശ്വാസം നിറച്ച് വിശ്വവിജയികളാകാൻ പ്രേരിപ്പിക്കുകയായിരുന്നു. തന്റെ കളിക്കാരോട് ക്ളോപ്പ് എന്നും ആവശ്യപ്പെട്ടിരുന്നത് ലിവർപൂൾ എന്ന് കേൾക്കുമ്പോൾ എതിരാളികൾ ഞെട്ടണം എന്നായിരുന്നു . സലയും സാഡിയോ മാനേയും ഫിർമിനോയും വാൻഡിക്കുമൊക്കെ ആ നിർദ്ദേശം അക്ഷരംപ്രതി പാലിച്ചപ്പോൾ കിരീടങ്ങൾ ഒന്നൊന്നായി ആൻഫീൽഡിലേക്ക് വന്നു. മികച്ച കളിക്കാരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നിടത്താണ് ഒരു പരിശീലകന്റെ വിജയം. ആ അർത്ഥത്തിൽ ക്ളോപ്പ് ഇക്കാലത്തെ ഏറ്റവും മികച്ച പരിശീലകൻ തന്നെയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സാക്ഷാൽ അലക്സ് ഫെർഗൂസനും ആഴ്സനലിൽ ആർസീൻ വെംഗറുമൊക്കെ വിരാജിച്ചിരുന്നപ്പോലെ ലിവർപൂളിന്റെ നാഥനായി ദീർഘനാൾ ക്ളോപ്പ് തുടരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്

ലിവർപൂളിന്റെ ഫസ്റ്റ് ഡിവിഷൻ കിരീടങ്ങൾ

1900-01, 1905-06, 1921-22, 1922-23, 1946-47, 1963-64, 1965-66, 1972-73, 1975-76, 1976-77, 1978-79, 1979-80, 1981-82, 1982-83, 1983-84, 1985-86, 1987-88, 1989-90, 2019-20.

ഇൗ സീസണിലെ പ്രിമിയർ ലീഗ്

ലിവർ പൂളിന്റെ വിജയങ്ങൾ

എതിരാളി -മാർജിൻ

Vs നോർവിച്ച് - 4-1

Vs സതാംപ്ടൺ - 2-1

Vs ആഴ്സനൽ - 3-1

Vs ബേൺലി - 3-1

Vs ന്യൂകാസിൽ - 3-1

Vs ചെൽസി - 2-1

Vs ഷെഫീൽഡ് -1-0

Vs ലെസ്റ്റർ - 2-1

Vs ടോട്ടൻഹാം - 2-1

Vs ആസ്റ്റൺവില്ല - 2-1

Vs മാഞ്ചസ്റ്റർ സിറ്റി - 3-1

Vs ക്രിസ്റ്റ്യൽ പാലസ് - 2-1

Vs ബ്രൈട്ടൺ - 2-1‌

Vs എവർട്ടൺ- 5-2

Vs ബേൺമൗത്ത് - 3-0

Vs വാറ്റ്ഫോർഡ് - 2-1

Vs ലെസ്റ്റർ - 4-0

Vs വോൾവ്സ് - 1-0

Vs ഷെഫീൽഡ് - 2-0

Vs ടോട്ടൻഹാം - 1-0

Vs മാഞ്ച. യുണൈറ്റഡ് -2-0

Vs വോൾവ്സ്- 2-1

Vs വെസ്റ്റ് ഹാം-2-0

Vs സതാംപ്ടൺ-4-0

Vs നോർവിച്ച് -1-0

Vs വെസ്റ്റ് ഹാം-3-2

Vs ബേൺമൗത്ത്-2-1

Vs ക്രിസ്റ്റൽ പാലസ്-4-0

സമനിലകൾ

Vs മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1

Vs എവർട്ടൺ 0-0

2020 ഫെബ്രുവരി 20ന് വാറ്റ്ഫോർഡുമായി മാത്രമാണ് ലിവർപൂൾ ഇൗ സീസണിൽ തോറ്റത്. 3-0 ത്തിനായിരുന്നു വാറ്റ്ഫോർഡിന്റെ വിജയം.

പ്രിമിയർ ലീഗ് ടോപ് ഫൈവ്

ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് എന്ന ക്രമത്തിൽ

ലിവർപൂൾ 31-28-2-1-86

മാഞ്ചസ്റ്റർ സിറ്റി 31-20-3-8-63

ലെസ്റ്റർ സിറ്റി 31-16-7-8-55

ചെൽസി 31-16-6-9-54

മാഞ്ചസ്റ്റർ യുണൈറ്റഡ് 31-13-10-8-49

ലിവർപൂൾ ഫസ്റ്റ് ടീം

ആലിസൺ (ഗോൾ കീപ്പർ) റോബർട്ട്സൺ, വാൻഡൈക്ക്, ഗോമസ്, അലക്സാണ്ടർ അർനോൾഡ്, വിയനാൽഡം, ഫബീന്യോ, ഹെൻഡേഴ്സൺ, മാനേ, സാഡിയോ മാനേ, ഫിർമിനോ, സലാ, എല്ലിയട്ട്, യോൺസ്, നെബി കെയ്ത, ലോവെറെൻ, മിനാമിനോ, ഒറിജി, ഒാക്സലൈഡ് ചേമ്പർലൈൻ, അഡ്രിയൻ, വില്യംസ്. 7 ഏഴ് മത്സരങ്ങൾ ശേഷിക്കവേയാണ് ലിവർപൂളിന്റെ കിരീട വിജയം. അഞ്ച് മത്സരങ്ങളുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും സിറ്റിയുടെയും റെക്കാഡ് തകർത്തു. 23 മത്സരങ്ങളിലാണ് ഹോംഗ്രൗണ്ടിൽ തുടർച്ചയായി ഇൗ സീസണിൽ തോൽവി അറിയാതിരുന്നത്. 18 ‌ലീഗ് മത്സരങ്ങളിൽ ഇൗ സീസണിൽ തുടർച്ചയായി വിജയം നേടി. ഫെബ്രുവരിയിൽ തുടർ വിജയക്കുതിപ്പിന് തടയിട്ടത് വാറ്റ്ഫോർഡ്. അസാദ്ധ്യരായ ഒരു കൂട്ടം കളിക്കാർ ലോകോത്തര നിലവാരമുള്ള പരിശീലകന് കീഴിൽ നേടിയ അവിസ്മരണീയ വിജയം. ഇൗ നിമിഷത്തിനായി 30 വർഷം കാത്തിരുന്ന ആരാധകർക്ക് നന്ദി. സ്റ്റീവൻ ജെറാഡ് മുൻ നായകൻ അവിശ്വസനീയമായ ടീം, കഴിവുറ്റ കോച്ച്, മഹത്തായ സപ്പോർട്ടിംഗ് സ്റ്റാഫ്, അതിലെല്ലാമുപരി ക്ഷമയോടെ കാത്തിരുന്ന ആരാധകർ. കാലങ്ങളായി കാത്തിരുന്ന ആ കിരീടം ഇതാ ലഭിച്ചിരിക്കുന്നു. ഫെർണാൻഡോ ടോറസ് മുൻ താരം ക്ളോപ്പിന്റെ വരവിന് ശേഷം പ്രത്യേകിച്ച് കഴിഞ്ഞ രണ്ടുവർഷമായി ഞാൻ ഇൗ മുഹൂർത്തം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ലിവർപൂൾ എന്തായിരുന്നുവോ അതിലേക്കാണ് ക്ളോപ്പ് വീണ്ടും എത്തിച്ചിരിക്കുന്നത്. ഇനിയുമൊരുപാട് കിരീടങ്ങൾ ക്ളോപ്പിനെയും കുട്ടികളെയും തേടിവരും, തീർച്ച. കെന്നി ഡാൽഗ്ളിഷ്, മുൻ നായകൻ.