ചാർലി തമിഴിൽ
പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ വിക്രം വേദയ്ക്ക് ശേഷം ശ്രദ്ധ ശ്രീനാഥ് വീണ്ടും മാധവന്റെ നായികയാകുന്നു.
കൽക്കി എന്ന ചിത്രമൊരുക്കിയ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന മാറാ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റായ ചാർലിയുടെ തമിഴ് റീമേക്കാണ് മാറാ.
കൊവിഡ് - 19 വ്യാപകമാകും മുൻപേ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ഉടനാരംഭിക്കും. ജിബ്രാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.