നെയ്യാറ്റിൻകര :നഗരസഭയിൽ കൗൺസിൽ യോഗത്തിനിടയ്ക്കുണ്ടായ അതിക്രമങ്ങൾ സി.പി.എം ഗൂഢാലോചനയുടെയും വ്യക്തമായ തിരക്കഥയുടെയും ഭാഗമാണ്. ഇക്കാര്യത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ പങ്ക് പൊലീസ് അന്വേഷിക്കണമെന്ന് മുൻ എം.എൽ.എ ആർ.സെൽവരാജ് ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം നേരിടുന്ന ചെയർപേഴ്സൺ ഡബ്യൂ.ആർ.ഹീബയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ നേതാവ് ലളിതയെ വളഞ്ഞിട്ട് ആക്രമിച്ച സി.പി.എം കൗൺസിലർമാർക്ക് എതിരെ നടപടി സ്വീകരിക്കണം. കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകൾ പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു.