നെയ്യാറ്റിൻകര:നഗരസഭയിലെ സി. പി. എം കോൺഗ്രസ് ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിയ്ക്കണമെന്ന് ബി.ജെ.പി നെയ്യാറ്റിൻകര നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ഷിബു രാജ് കൃഷ്ണ ആവശ്യപ്പെട്ടു. നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വം യു.ഡി.എഫിനെ കൂട്ട് പിടിച്ച് അഴിമതി ഭരണം കാഴ്ചവയ്ക്കുകയാണ്.നഗരസഭ നടത്തി വരുന്ന മുഴുവൻ പ്രവർത്തിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി. ജെ.പി നെയ്യാറ്റിൻകരയിൽ പ്രതിഷേധ മാർച്ച് നടത്തി.നഗരസഭക്കെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനാണ് തീരുമാനമെന്നും ഷിബു രാജ് കൃഷ്ണ പറഞ്ഞു.