കിളിമാനൂർ :ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ ആറ് ടെലിവിഷനും,അയ്യായിരം മാസ്കും കിളിമാനൂർ ബി.ആർ.സിക്ക് നൽകി. ബി.ആർ.സി പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും, തട്ടത്തുമല കെ.എം. ലൈബ്രറിയിലും, നാവായിക്കുളം നൈനാംകോണം കോളനിയിലും പ്രവർത്തിക്കുന്ന പഠനകേന്ദ്രത്തിനുമായി ടിവികൾ വിതരണം ചെയ്തു. ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ബി.ആർ.സി കോ ഒാർഡിനേറ്റർ കെ.ഷീബയ്ക്ക് മാസ്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അജി എസ്.ആർ.എം, ബി.ആർ.സി കോ ഒാർഡിനേറ്റർ ജീജ വി.എസിന് ടിവി നൽകി ടെലിവിഷനുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ശിവഗിരി യൂണിയൻ കോ ഒാർഡിനേറ്റർ ശിവകുമാർ, യൂത്ത് മൂവ്‌മെന്റ് കോ ഒാർഡിനേറ്റർ ബോബി വർക്കല, കിളിമാനൂർ മേഖലാ കോ ഒാർഡിനേറ്റർ അനീഷ് കിളിമാനൂർ,സമഗ്ര ശിക്ഷാ കേരളം മുൻ ബി.പി.ഒ എം.എസ്. സുരേഷ് ബാബു, എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം കോ ഒാർഡിനേറ്റർ വൈശാഖ് ,സ്റ്റാഫ് സെക്രട്ടറി സ്മിത,സി.ആർ.സി കോ ഒാർഡിനേറ്റർ ഷീബ, എസ്.എൻ.ഡി.പി കിളിമാനൂർ ശാഖാ യൂണിയൻ ഭാരവാഹികൾ, റിസോഴ്സ് അദ്ധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.