school

കല്ലറ: നിർദ്ധന വിദ്യാർത്ഥികൾക്കായി സ്കൂളുകൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.യു വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന "വിദ്യാർത്ഥിക്കൊരുറപ്പ് " പദ്ധതിയ്ക്ക് ഭരതന്നൂരിൽ തുടക്കം. ഇതിന് പുറമേ പുസ്തകം, നോട്ടുബുക്ക്, യൂണിഫോം എന്നിവയും വിദ്യാർത്ഥികളുടെ വീടുകളിലെത്തിച്ചു നൽകും. നിയോജക മണ്ഡലതല ഉദ്ഘാടനം യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിയാസ് പുളിക്കര ലക്ഷം വീട് കോളനിയിൽ വിദ്യാർത്ഥികൾക്ക് ടിവി കൈമാറി നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സാഗർ പാങ്ങോട് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഷീജ, കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് നിസാം കൊച്ചാലുമൂട്, ബ്ലോക്ക് ജനറൽ സെക്രട്ടറി വട്ടക്കരിക്കകം ഷാനവാസ്, യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളായ സുജിത്, മുനീർ, വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.