nutter-fish

തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് നയത്തെക്കുറിച്ച് വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ അന്തിമരൂപം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച വെബിനാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകളുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും അഭിപ്രായങ്ങൾ തേടണം. കരട് നയരേഖ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്നും തീരദേശ എം.പിമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച ചെയ്യണമെന്നും വെബിനാർ നിർദ്ദേശിച്ചു. മത്സ്യമേഖലാ വിദഗ്ദ്ധൻ വി.വിവേകാനന്ദൻ പ്രബന്ധം അവതരിപ്പിച്ചു. നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ മോഡറേറ്റ് ചെയ്തു.