കിളിമാനൂർ: നാടിന്റെ പ്രാർത്ഥന ഫലിക്കുന്നു. ഒരു പോരാളിയെപ്പോലെ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് ലെനിൽ. പള്ളിമുക്കിനും വഞ്ചിയൂരിനും ഇടയ്ക്കുവച്ച് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ വെള്ളല്ലൂർ കൊപ്പത്തിൽ ലെനിൻ (26) ആണ് ഡോക്ടർമാർ ഒരു ശതമാനം മാത്രം സാദ്ധ്യത പറഞ്ഞിടത്തുനിന്ന് ജീവിതത്തിലേക്ക് പതിയെ മടങ്ങുന്നത്.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുന്ന ലെനിൻ സാധാരണ ജീവിതത്തിലേക്ക് വീട്ടിലെത്തുന്നതും കാത്ത് കുടുംബവും നാടും കാത്തിരിക്കുകയാണ്. എന്നാൽ അതിന് ഏറെ പണച്ചെലവുണ്ട്. അപകടത്തിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെ ഹീമോഫീലിയ (രക്തം കട്ടപിടിക്കുന്ന അവസ്ഥ) കൂടി ആയതോടെ ചികിത്സ വെല്ലുവിളിയായി. നിർദ്ധന കുടുംബാം ഗമായ ലെനിന് നഗരൂരിലെ പൗൾട്രിഫാമിലായിരുന്നു ജോലി. ഇപ്പോൾ തന്നെ ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപയായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ലെനിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ചികിത്സയ്ക്കായി ഇനിയും ലക്ഷങ്ങളുണ്ടെങ്കിലേ കഴിയൂ. സുഹൃത്തുക്കളും സുമനസ്സുകളും സഹായധനം സ്വരൂപിക്കാൻ എസ്.ബി.ഐ കിളിമാനൂർ ബ്രാ ഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67090 716576, IFSC SBIN OO70041, : ഫോൺ: 9633732322, 6282 599 667.