p

കടയ്ക്കാവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചിറയിൻകീഴ് മണ്ഡലത്തിലെ ആശുപത്രികൾക്ക് ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങി നൽകി. ഡോക്ടർമാർക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷയ്ക്കും ആശുപത്രികൾക്ക് അത്യാവശ്യമായ ഉപകരണങ്ങളുമാണ് നൽകിയത്. ചിറയിൻകീഴ് താലൂക്കാശുപത്രി, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പെരുമാതുറ, മംഗലപുരം, കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മുദാക്കൽ, അഴൂർ, പുത്തൻതോപ്പ്, കിഴുവിലം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കാണ് ഉപകരണങ്ങൾ നൽകുന്നത്. അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മെഡിക്കൽ ഒാഫീസർ ഡോ. ഷ്യാംജി വോയ്സിന് ക്രാഷ് കാർറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യേശുദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യ സോളമൻ, ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.