ബാലരാമപുരം:കലാപ്രവർത്തനം കൊണ്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കലാകാരൻമാരെയും കുടുംബങ്ങളേയും പട്ടിണിയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓർഡിനൻസ് പുന:പരിശോധിക്കണമെന്ന് കലാകാരൻമാരുടെ ദേശീയസംഘടനയായ നന്മ ബാലരാമപുരം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ ഉദ്ഘാടനം ചെയ്തു.മേഖലാ ഭാരവാഹികളായ പയറ്റുവിള ശശി,വിശ്വനാഥൻ,ശോഭന,ബാലരാമപുരം ജോയി എന്നിവർ സംബന്ധിച്ചു.