വെള്ളറട:പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്ന് ഓൺ ലൈൻ പഠനത്തിന് പത്ത് വിദ്യാർത്ഥികൾക്ക് ടിവികൾ നൽകി. ബാങ്ക് പ്രസിഡന്റ് റ്റി.എൽ. രാജ്, സെക്രട്ടറി ലൗലി എന്നിവർ ടിവി വിദ്യാർത്ഥികൾക്ക് കൈമാറി. ബാങ്ക് ഡയറക്ട് ബോർഡ് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.