നെയ്യാ​റ്റിൻകര: നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യൂ.ആർ. ഹീബ രാജിവയ്ക്കണമെന്നും നെയ്യാ​റ്റിൻകര നഗരസഭ പ്രതിപക്ഷനേതാവായ ലളിതാ സോളമന് നേരെ വധശ്രമം നടത്തിയതിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് നെയ്യാ​റ്റിൻകര നിയോജകമണ്ഡലം കമ്മി​റ്റി പ്രസിഡന്റ് അമരവിള സുദേവകുമാറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാ​റ്റിൻകര നഗരസഭയ്ക്കുമുന്നിൽ ധർണയും കരിദിനവും ആചരിച്ചു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എസ്.കെ. അശോക് കുമാർ, ഡി.സി.സി. ഭാരവാഹികളായ അഡ്വ. മുഹിനുദ്ദീൻ, ജോസ് ഫ്രാങ്ക്‌ളിൻ, കോൺഗ്രസ് മണ്ഡലം കമ്മി​റ്റി പ്രസിഡന്റുമാരായ മാമ്പഴക്കര രാജശേഖരൻനായർ, ആർ. പത്മകുമാർ, അഡ്വ. പി.സി.
പ്രതാപ്, മുനിസിപ്പൽ മുൻ ചെയർമാൻ എസ്.എസ്. ജയകുമാർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ എം.സി. സെൽവരാജ്, അഡ്വ. അജയകുമാർ, വി.ആർ. അജിത്കുമാർ, ഗ്രാമം പ്രവീൺ, സി. ഗോപാലകൃഷ്ണൻനായർ, വി.എസ്. സന്തോഷ്‌കുമാർ, ആർ. ഒ. അരുൺ മണിയൻ,ഡി.എസ്. വിൻസെന്റ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ചെങ്കൽ
റെജി, ആർ.എസ്. അരുൺ പുന്നയ്ക്കാട് സജു, സബീർ അലി, ഊരൂട്ടുകാല സുരേഷ്, കെ.എസ്.യു. നേതാക്കളായ അഡ്വ. വി.പി. വിഷ്ണു, കെ.എസ്. അരുൺ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.