ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ "അക്ഷരം വെളിച്ചം" പദ്ധതിയിലൂടെ കുരുന്നുകൾ ഇനി അറിവിന്റെ ലോകത്തേക്ക്.
വിവിധ സംഘടനകളുടെയും, വ്യാപാരി സുഹൃത്തുക്കളുടേയും, വ്യക്തികളുടെയും സഹകരണത്തോടെയാണ് നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി നഗരസഭ കൗൺസിൽ ഹാളിൽ ഫസ്റ്റ്ബെൽ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി. ഇതുകൂടാതെ പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന പതിനഞ്ചോളം നിർധന വിദ്യാർത്ഥികൾക്ക് നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിൽ ടി.വി വിതരണം ചെയ്തു.
സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, സൂപ്രണ്ട് രാജേഷ് കുമാർ, കൗൺസിലർ എസ്.കെ.പ്രിൻസ് രാജ്, സി.ആർ. ഗായത്രിദേവി എന്നിവർ പങ്കെടുത്തു.