karc

ബംഗളൂരു: കർണാടകത്തിൽ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ രണ്ടിടങ്ങളിലായി വിദ്യാർത്ഥിക്കും ഇൻവിജിലേറ്റർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഹാസൻ ജില്ലയിൽ ഇന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കവെയാണ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. വിവരം അറിഞ്ഞയുടൻ സ്കൂൾ അധികൃതർ വിദ്യാർത്ഥിയെ പരീക്ഷാ ഹാളിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാറ്റുകയും പരീക്ഷ പൂർത്തിയാക്കിയശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തുംകൂരു ജില്ലയിലെ പാവഗാഡിലാണ് ഇൻവിജിലേറ്റർക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്കൊപ്പം ഹാളിലുണ്ടായിരുന്നവരോടും ഇൻവിജിലേറ്ററുടെ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.