ബാലരാമപുരം: നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷനിലെ ആർ.സി സ്ട്രീറ്റിൽ പ്ലാവോട്ട് തോപ്പ് കുളം നവീകരണത്തിന് അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമായി.കഴിഞ്ഞ നാല് വർഷത്തോളമായി കുളം കാട് കയറി നാശത്തിന്റെ വക്കിലാണ്. നിരവധി പരാതികൾ നാട്ടുകാരും വിവിധ റസിഡന്റ് അസോസിയേഷനുകളും എം.എൽ.എക്ക് നൽകിയിരുന്നു.തുടർന്ന് എം.എൽ.എയുടെ ഇടപെടലാണ് നടപടികൾ വേഗത്തിലാക്കിയത്.