വെള്ളറട: മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കവെ വാഹന പരിശോധനയ്ക്കിടയിൽ ബൈക്ക് മോഷ്ടാക്കൾ ആര്യങ്കോട് പൊലീസിന്റെ പിടിയിലായി. 22ന് രാത്രി അര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാവോട് ശ്രീവിശാഖിൽ സുരേന്ദ്രന്റെ വീട്ടിൽ നിന്നുമാണ് ബൈക്ക് മോഷണം പോയത്. ഇയാളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേേഷണം നടത്തുന്നതിന് ഇടയിലാണ് ഒറ്റശേഖരമംഗലുത്തുനിന്ന് പതിനാറും,​ പതിനേഴും വയസുള്ള പ്രതികൾ പിടിയിലായത്. ഇവരുടെ പേരിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലും ബൈക്ക് മോഷണത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആര്യങ്കോട് സി.ഐ പ്രദീപ്,​ എസ്.ഐ സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.