കാട്ടാക്കട: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളെ ദ്രോഹിക്കുന്നതിനെതിരെ ഒറ്റശേഖരമംഗലം പഞ്ചായത്തിൽ മുസ്ലീം ലീഗും യൂത്ത് ലീഗും സംയുക്തമായി നടത്തിയ ധർണ എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ പൂഴനാട് ഷഹീർ അദ്ധ്യക്ഷത വഹിച്ചു. അൽത്താഫ്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ പൂഴനാട് നസീർ, ഷമീർ തുടങ്ങിയവർ സംസാരിച്ചു.