ആര്യനാട്: ആർ.എസ്.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയും ആര്യനാട് എം.എൽ.എയുമായിരുന്ന കെ. പങ്കജാക്ഷന്റെ പേരിൽ ആര്യനാട് കേന്ദ്രമായി കെ. പങ്കജാക്ഷൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ഇറവൂർ പ്രസന്നകുമാർ (ചെയർമാൻ), ഇറവൂർ ഷാജീവ് (സെക്രട്ടറി), ട്രസ്റ്റിമാരായി കെ.എസ്. സനൽകുമാർ, വിനോബ താഹ, എ.അബു സാലി, എൽ.ചെല്ലയ്യൻ, കെ.എസ്. അജേഷ്, കോട്ടൂർ സജൻ, അനിൽ കുമാർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.