ep

തി​രുവനന്തപുരം: തോട്ടപ്പള്ളി​യി​ലെ സമർക്കാർക്കെതി​രെ മന്ത്രി ഇ.പി.ജയരാജൻ രംഗത്തെത്തി​. സമരക്കാർക്ക് പി​ന്നി​ൽ കരിമണൽ മാഫിയ ആണെന്ന് മന്ത്രി ആരോപിച്ചു. തോട്ടപ്പള്ളിയിൽ നിന്ന് വാരിയെടുക്കുന്ന കരിമണൽ ഉപയോഗിക്കുന്നതിൽ തെറ്റെന്താണ്? കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകാനാണ് സർക്കാരിന്റെ ശ്രമം. കരിമണൽ പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് സി.പി.ഐ ആലോചിക്കണം. ഇപ്പോഴത്തെ പ്രതിഷേധം കരിമണൽ കടത്തുകാരെ സഹായിക്കാനാണ്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാനാണ് മണലെടുക്കുന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.