 രാത്രി കർഫ്യു തുടരും

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. മറ്റു ദിവസങ്ങളിലെ പതിവ് നിയന്ത്രണങ്ങൾ മാത്രം ഞായറും ബാധകമായിരിക്കും.

അതേസമയം, എല്ലാ ദിവസവും രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ചുവരെയുള്ള കർഫ്യൂ കർശനമാക്കി.

അവശ്യ സർവീസിൽപെട്ടവരും പ്രവർത്തനാനുമതിയുള്ള മേഖലയുമായി ബന്ധപ്പെട്ടവരും മാത്രമേ പുറത്തിറങ്ങാവൂ.

കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റ് തീവ്ര രോഗബാധിത മേഖലകളിലും കർശനനിയന്ത്രണം തുടരും.

കഴിഞ്ഞ ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കിയിരുന്നു. അതിന് മുമ്പുള്ള ഏതാനും ഞായറാഴ്ചകളിലായിരുന്നു സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കിയത്.