കാട്ടാക്കട:കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് യാതൊരു ആരോഗ്യ സുരക്ഷയുമില്ലെന്ന് വ്യാപകമായ പരാതി.ആശുപത്രിയിൽ പോകാനും വിവിധ ആവശ്യങ്ങൾക്ക് പോകാനും ബസിൽ കയറുന്ന യാത്രക്കാരാണ് രോഗവാഹകരെന്ന് അറിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഡിപ്പോയിൽ നിന്നും കൈയുറനൽകുന്നില്ല.ദിവസേന സർവീസ് കഴിഞ്ഞെത്തുന്ന ബസ്കുകൾ കഴുകി അണുവിമുക്തമാക്കുന്നില്ലെന്നും പരാതിയുണ്ട്.