jayarajan

തിരുവനന്തപുരം: തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽനീക്കത്തിനെതിരായ സമരം കരിമണൽ ലോബിയെ സഹായിക്കാനാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. വിവിാദമുണ്ടാക്കി ജനങ്ങളെ തെറ്റി ധരിപ്പിക്കുകയാണ് സമരത്തിന്റ ഉദ്ദേശ്യമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.തോട്ടപ്പള്ളിയിലെ കരിമണൽ നീക്കം ചെയ്യാൻ 2019ൽ സർക്കാർ ഉത്തരവ് നൽകിയിരുന്നു.സ്വാമിനാഥൻ ഫൗണ്ടേഷന്റെയും ചെന്നൈ ഐ.ഐ.റ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്പിൽ വേയിൽ മണൽ അടിഞ്ഞു കൂടിയത് കൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത്.മഴക്കാലമാകുമ്പോൾ കൂടുതൽ ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് കയറി വെള്ളപ്പൊക്കമുണ്ടാകും.ഇത് തടയാൻ വേണ്ടി ആറ്റിൽ അടിഞ്ഞുകൂടുന്ന മണ്ണ് എടുക്കാൻ 2019 ൽ അനുമതി നൽകിയിരുന്നു. ദുരന്ത നിവാരണ അതോറിട്ടിയാണ് മണ്ണെടുക്കണമെന്ന് നിർദേശിച്ചത്. നദിയിലെ വെള്ളം സുഗമമായി ഒഴുകി പോകാനുള്ള നടപടിയാണ് നടക്കുന്നത്. രണ്ട് ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് നീക്കേണ്ടത്. ഒന്നരലക്ഷം ടൺ നീക്കി കഴിഞ്ഞു.

ധാതുക്കളുള്ള കരിമണൽ ആയതിനാൽ നീക്കം ചെയ്യാൻ കെ.എം.എം.എലിനോ ഐ .ആർ. ഇയ്ക്കോ മാത്രമേ അധികാരമൂള്ളൂ. എന്തിനാണ് വി.എം.സുധീരൻ ഇതിനെതിരെ സമരം ചെയ്യുന്നത്. കരിമണൽ ലോബിയ്ക്ക് സഹായം ചെയ്യാനാണോ ഈ സമരമെന്നും അദ്ദേഹം ചോദിച്ചു.തോട്ടപ്പള്ളി സമരത്തിലെ സി.പി.ഐ പങ്കാളിത്തത്തെക്കുറിച്ച് അവരോട് തന്നെ ചോ‌ദിക്കണം.പള്ളിപ്പുറം ടെക്നോ സിറ്റിയിലെ ഖനന നീക്കവുമായി വ്യവസായവകുപ്പിന് യാതൊരു ബന്ധവുമില്ല.