നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ 34 പേർക്ക് കൂടി കൊവിഡ്. ഇതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 367 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 32 പേർക്കും സമ്പർക്കത്തിലൂടെയാണ്. തൂത്തൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 57 പേർക്കാണ്. കൊല്ലങ്കോട്, പടന്താലുംമൂട്, കുളച്ചൽ, തക്കല, ശുചീന്ദ്രം എന്നിവിടങ്ങളിലാണ് പുതിയ രോഗികൾ. ആശാരിപ്പള്ളം ആശുപത്രിയിൽ 195 പേർ ചികിത്സയിലുണ്ട്. ഇതുവരെ 170 പേർ രോഗമുക്തി നേടി. രണ്ടുപേരാണ് ഇതുവരെ മരിച്ചത്.