നെടുമങ്ങാട് :കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മരുതൂർ മഹാത്മാ കോളനിയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷനുകൾ വിതരണം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പാലോട് രവി വിതരണോത്ഘാടനം നിർവഹിച്ചു. മരുതൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു.വട്ടപ്പാറ അനിൽകുമാർ, കരകുളം രാജീവ്,നൗഷാദ് കായ്പാടി, സനൽ ചെന്തപൂര്, വരുൺ കൊടൂർ,മരുതൂർ ബിജോയ്, വട്ടപ്പാറ പ്രദീപ്,മരുതൂർ കുഞ്ഞുമോൻ,ഗോപകുമാർ,വിപിൻ,രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.