നെയ്യാറ്റിൻകര : മാരായമുട്ടം, കാക്കണം തെങ്ങുനട്ടവിള വീട്ടിൽ ആർ. ഭാർഗവൻ (65) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സുനിത, ബിജു. മരുമകൻ: പ്രഭാകരൻ. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 9ന്.
ലീലാബായി
കാഞ്ഞിരംകുളം : കുഴിവിള കരിച്ചൽ പരേതരായ പൊന്നുമണി റോസിലി എന്നിവരുടെ മകളും സുവിശേഷ പ്രവർത്തകരും പൊന്നുമണി റോസിലി മെമ്മോറിയൽ സി.എസ്.ഐ കുഴിവിള കരിച്ചൽ സഭയുടെ സ്ഥാപകയും കരിച്ചൽ പാലിയോട് കന്നുമാംമൂട് നെല്ലിവിള എന്നിവിടങ്ങളിൽ പ്രാർത്ഥന സെന്റർ സ്ഥാപിക്കുകയും ചെയ്ത ലീലാബായി (ലുദിയ, 75) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ സുശീലാബായി, യേശുദാസൻ, ക്രിസ്തുദാസ് (വിമല ഫൈനാൻസ് കാഞ്ഞിരംകുളം), ലില്ലിബായി, ക്രിസ്റ്റിബായി, ജാസ്മിൻ പുഷ്പബായി (ഫുഡ് കോർപ്പറേഷൻ, തിരു.)
വിലാസിനി
വെൺപകൽ : മണലുവിള കോഴിപ്പോരുവിള എസ്.എസ്. ഭവനിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ വിലാസിനി (67) നിര്യാതയായി. മക്കൾ: പരേതയായ സുനിത, ഷിബു, സുനിൽ. മരുമക്കൾ: വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി വെൺപകൽ സർവീസ് സഹകരണ ബാങ്ക് മെമ്പർ, പി.കെ.എസ് ജില്ലാകമ്മിറ്റി മെമ്പർ). ശ്രീലേഖ, ഷീജ. മരണാനന്തര ചടങ്ങ് 29ന് രാവിലെ 10ന്.