ആറ്റിങ്ങൽ: വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടർ അക്രമികൾ കത്തിച്ചതായി പരാതി. ആലംകോട് എം.എസ് നിവാസിൽ വിജയയുടെ ഹോണ്ടാ ആക്ടീവ സ്‌കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ബൈക്ക് സ്ഥിരമായി പാർക്ക് ചെയ്യുന്ന മേലാറ്റിങ്ങൽ മാധവത്തിൽ ജയകുമാറിന്റെ വീടിനു മുന്നിലാണ് സംഭവം. പുലർച്ചെ ശബ്ദംകേട്ട് ജയകുമാർ ഇറങ്ങി നോക്കുമ്പോഴാണ് സ്‌കൂട്ടർ കത്തുന്നത് കണ്ടത്. പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.