ആര്യനാട്: ആര്യനാട് തോളൂർ ചെമ്പകമംഗലം മേലേച്ചിറ റൂട്ടിൽ ഗിരിനഗറിന് സമീപം തെരുവ് വിളക്കുകൾ കത്തുന്നിെല്ലന്ന് പരാതി. ഏറെ നാളുകളായി കത്താതിരുന്ന ലൈറ്റുകൾ ദിവസങ്ങൾക്ക് മുൻപാണ് മാറ്രി സ്ഥാപിച്ചത്. എന്നാൽ ഗിരിനഗറിന് സമീപമുള്ള ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ നടപടി ഉണ്ടായില്ല. പ്രദേശത്തെ തെരുവ് വിളക്കുകൾ പ്രവർത്തനസജ്ജമാക്കാൻ അടിയന്തിര നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.