നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തിൽ മൈക്രോഫോണും ഫെയ്‌സ് മാസ്കുകളും വിതരണം ചെയ്തു. അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി ഷൈജുമോൻ ജനറൽസി.ഐ ഹംസത്തിന് മൈക്രോഫോൺ കൈമാറി. ജീവനക്കാർക്കു വേണ്ടി അസോസിയേഷൻ വാങ്ങി നൽകിയ മാസ്ക്കുകളുടെ വിതരണം ജില്ലാ കമ്മിറ്റി അംഗം സി.ബി.ശശികുമാർ ജിമ്മിയ്ക്കും മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള മാസ്കുകൾ ഇൻസ്പെക്ടർ കെ.രാജൻ എ.ഡി.ഇ ചന്ദ്രശേഖരനും കൈമാറി.സംസ്ഥാന കൗൺസിൽ അംഗം കെ.ദിനേശ് കുമാർ, കമ്മിറ്റി അംഗം വി.എസ്.ഷീജു തുടങ്ങിയവർ പങ്കെടുത്തു.