വിതുര: കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡിസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറണ്ടോട് പെട്രോളിയം പമ്പിലേക്ക് നടത്തിയ മാർച്ചും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെ‌യ്‌തു. പനയ്ക്ക്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. മലയടി പി. പുഷ്പാംഗദൻ,ആർ. സുവർണകുമാർ, എച്ച്. പീരു മുഹമ്മദ്, തൊളിക്കോട് ഷംനാദ്, എൽ.എസ്. ലിജി, പറണ്ടോട് ഷാജി, ഷെമി, ഷംനാദ്, നിജിത്ത്, ചേരപ്പള്ളി പ്രശാന്ത് അമൽ, ഷെഹിൻ തുടങ്ങിയവർ പങ്കെടുത്തു.