മലയിൻകീഴ് : വിളപ്പിൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പള്ളിമുക്ക്-കോവിൽകടവ് പേയാട് -അരുവിപ്പുറം റോഡ് ആധുനിക രീതിയിലുള്ള നവീകരണ പ്രവർത്തനം ആരംഭിച്ചു.പ്രധാനമന്ത്രിയുടെ സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനൾ നടക്കുന്നത്. വിളപ്പിൽ ഗ്രാമപഞ്ചായത്ത്‌ അംഗം എഡ്വിൻ ജോർജ്ജിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് അടൂർ പ്രകാശ്.എം.പി പ്രത്യേക താല്പര്യമെടുത്താണ് 3.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കുന്നത്.