chennithala

തിരുവനന്തപുരം: പള്ളിപ്പുറം ടെക്‌നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനം നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കളിമൺ ഖനനം മംഗലപുരം, അണ്ടൂർക്കോണം, അഴൂർ പഞ്ചായത്തുകളിൽ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും. പരാതികളും ആക്ഷേപങ്ങളും ഉയർന്നതിനെ തുടർന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ സ്ഥലം സന്ദർശിച്ചു. കളിമൺ ഖനന പ്രവർത്തനങ്ങൾ മൂന്ന് പഞ്ചായത്തുകളിലെയും ആരോഗ്യ, കുടിവെള്ള പ്രശ്നങ്ങളിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. മുൻ കാലങ്ങളിൽ ഈ മേഖലയിൽ നടത്തിയ ഖനനത്തെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങൾ നിലനിൽക്കുന്നു. ഇതിനിടയിലാണ് സ്വകാര്യ ലോബികളെ സഹായിക്കാൻ ഖനനനീക്കം നടത്തുന്നത്. മേഖലയിലെ ജനജീവിതത്തെ തകിടം മറിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.