വിതുര: നിരവധി മാതൃക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന തിരുവനന്തപുരം ജില്ലയിലെ വിതുരം ജനമൈത്രി പൊലീസ് സ്റ്രേഷൻ ഇനി ശിശു സൗഹൃദ പൊലീസ് സ്റ്റഷൻ. സംസ്ഥാനത്തെ മലയോര മേഖലയിലെ ആദ്യത്തേത് കൂടിയായ വിതുരയിലെ ശിശു സൗഹൃദ പൊലീസ് സ്റ്രേഷന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായി വതുര പൊലീസ് ആരംഭിച്ച ഓൺലൈൻ ആൻഡ് ഓഫ് ലൈൻ ക്ളാസിന്റെ ഉദ്ഘാടനവും നിർവഹിച്ചു. വിതുരം ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്രുകളുമായി ചേർന്ന് വിതുര പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെയും മറ്റു പല കാരണങ്ങളാൽ രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനുകളിൽ എത്തിപ്പെടുന്ന കുട്ടികളെയും മാനസിക പിരിമുറുക്കമില്ലാതെ സ്വീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കി സംവദിക്കാനും അവസരമൊരുക്കുകയാണ് ശിശു സൗഹൃദ സ്റ്റേഷനുകൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സ്റ്റേഷനിലെത്തുന്ന കുട്ടികളുമായി സംവദിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും സ്റ്റേഷൻ സന്ദർശിക്കാനും സമയം ചിലവഴിക്കാനും കഴിയും. ഇതിനായി സ്മാർട്ട് റൂം, ചിൽഡ്രൻസ് പാർക്ക്, ലൈബ്രറി, ശുചിമുറി എന്നിവയും ഈ സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങൾക്കും ശിശു സൗഹൃദ സ്റ്റേഷനിൽ നിന്ന് വേഗം പരിഹാരം ലഭിക്കും. കേരള പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻസ് വിഭാഗം സജ്ജീകരിച്ച ഓൺലൈൻ മീറ്റിംഗിലൂടെയാണ് സംസ്ഥാന പൊലീസ് മേധാവി ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാം , ശിശു സാഹൃദ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ നോഡൽ ഓഫീസർ പി. വിജയൻ ഐ.പി.എസ്, ഹർഷിത അട്ടല്ലൂരി ഐ.പി.എസ്, സഞ്ജയ് കുമാർ ഗുരുഡിൻ ഐ.പി.എസ് എന്നിവർ ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിതുര സ്റ്റേഷനിൽ നടന്ന ചടങ്ങിന് ജില്ലാ പൊലീസ് മേധാവി പി.അശോകൻ ഐ.പി.എസ്, ഉപമേധാവി ഇ.എസ്. ബിജുമോൻ, പ്രമോദ്, നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാർ, വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, എസ്.പി.സി പദ്ധതിയുടെ ജില്ലാ അസി. നോഡൽ ഓഫീസർ അനിൽ കുമാർ, വി.വി. വിനോദ് സൈനികുമാരി, എസ്.പി.സി പദ്ധതിയെ പ്രതിനിധീകരിച്ച് കെ. അൻവർ എന്നിവരും പങ്കെടുത്തു.
പദ്ധതിയിൽ ഉൾപ്പെടുന്നത്
സ്മാർട്ട് റൂം
ചിൽഡ്രൻസ് പാർക്ക്,
കൗൺസലിംഗ് സംവിധാനം
ഒാൺലൈൻ പഠനകേന്ദ്രം
ശുചിമുറി
ലൈബ്രറി
ഒൗഷധകൃഷിത്തോട്ടം
ജില്ലയിൽ ആറ് ശിശു സൗഹൃദ പൊലീസ് സ്റ്റഷൻ
തിരുവനന്തപുരം ജില്ലയിൽ വിതുരം ഉൾപ്പടെ ആറ് ശിശു സൗഹൃദ പൊലീസ് സ്റ്രേഷനുകളാണ് അനുവദിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര, ആറ്രിങ്ങൽ, പൂവാർ, കാട്ടാക്കട, കിളിമാനൂർ എന്നീ പൊലീസ്റ്റഷനുകളുടെ കീഴിലും ഇന്നലെ മുതൽ ശിശു സൗഹൃദ പൊലീസ് സ്റ്രേഷനുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ ആറ് കേന്ദ്രങ്ങളുടെയും ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയാണ് നിർവഹിച്ചത്. ജില്ലയിലെ സ്റ്രുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പ്രവർത്തനം മാതൃകാപരമാണെന്നും ലോക് നാഥ് ബെഹ്റ പറഞ്ഞു. ജില്ലയിൽ കൂടുതൽ ശിശു സൗഹൃദ പൊലീസ് സ്റ്റഷനുകൾ സ്ഥാപിക്കാൻ ഈ പദ്ധതിയുടെ നോഡൽ ഓഫീസർ പി. വിജയന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.