തിരുവനന്തപുരം: ഓർഡിനറി ബസുകളുടെ മിനിമം ചാർജ് 12 രൂപയായും കിലോമീറ്റർ നിരക്ക് ഒരു രൂപയായും സർക്കാർ വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി.സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന വർദ്ധനവാണ് നടപ്പിലാക്കുന്നതെങ്കിൽ ബസുകൾ നിരത്തിലിറങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.