തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്നെത്തിയ നാലുപേരെ ഫോർട്ട് പൊലീസ് നിരീക്ഷണത്തിലേക്ക് മാറ്റി. നാഗർകോവിലിൽ നിന്നും ശ്രീവരാഹത്തെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇടറോഡുകളിലൂടെ ബൈക്കിലാണ് ഇവരെത്തിയത്. ചാല മാർക്കറ്റിലേക്ക് സാധനങ്ങളുമായി വന്ന ലോറിയിൽ കയറിയെത്തിയ തിരുനെൽവേലി സ്വദേശിയെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഫോർട്ട് സി.ഐ രാകേഷ് പറഞ്ഞു. മണക്കാട് കണ്ടെയ്‌മെന്റ് സോണിൽ അനധികൃതമായി എത്തിയ കണ്ണൂർ പയ്യന്നൂർ സ്വദേശിക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ നിർമ്മാണം നടക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇയാൾ.