navas

ശാസ്താംകോട്ട: കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് ആന്റി നർക്കോട്ടിക് വിംഗ് പിടികൂടി. കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരി വീട്ടിൽ കേശു എന്ന രാഹുൽ (28), പവിത്രേശ്വരം ചരുവിള പുത്തൻവീട്ടിൽ അരുൺ (22), പുത്തൂർ ഐവർകാല കിഴക്ക്, അയ്യപ്പശ്ശേരി വീട്ടിൽ ജുഹാജ് (23)എന്നിവരെയാണ് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്.ഒന്നാം പ്രതിയായ രാഹുലിന്റെ സ്വിഫ്റ്റ് കാറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആന്റി നർകോട്ടിക് വിം​ഗിലെ ഉദ്യോ​ഗസ്ഥരായ എസ്.ഐ ബാബുക്കുറുപ്പ്, ശിവശങ്കരപിള്ള, സജിജോൺ, ആഷിഷ് കോഹൂർ, അജയൻ, രാധാകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.