vld-1-

വെള്ളറട:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരുവോട്ടോകോണം തെക്കൻകര പുത്തൻവീട്ടിൽ വെട്ടുകത്തി വിജയൻ എന്ന വിജയൻ (52) വെള്ളറട പൊലീസിന്റെ പിടിയിലായി. കൊലപതാകം, 6 വയസുകാരനെ പീഡിപ്പിച്ചകേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കോടതിയിൽ നടന്നുവരുന്ന ഒരു കേസിലെ വാദിയായ യുവാവിനെ മർദ്ദിച്ച് കൈയ്ക്ക് പരിക്കേൽപ്പിച്ച സംഭവത്തിലാണ് പിടിയിലായത്. വെള്ളറട സി.ഐ എം. ശ്രീകുമാർ ,​ എസ്.ഐ സതീഷ് ശേഖർ,​ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയ ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.